കോ​ഴി​ക്കോ​ട്: നാ​ട​ക, സി​നി​മാ ഗാ​യി​ക മ​ച്ചാ​ട്ട് വാ​സ​ന്തി (81) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​യി​രു​ന്നു അ​ന്ത്യം.

സം​ഗീ​ത​ജ്ഞ​ന്‍ ബാ​ബു​രാ​ജി​ന്‍റെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​യ മ​ച്ചാ​ട്ട് വാ​സ​ന്തി നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​ട്ടു​ണ്ട്. പ​ച്ച​പ്പ​നം ത​ത്തേ പൊ​ന്നാ​ര പൂ​മു​ത്തേ, മ​ണി​മാ​ര​ൻ ത​ന്ന​ത് തു​ട​ങ്ങി​യ പാ​ട്ടു​ക​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഓ​ള​വും തീ​ര​വും സി​നി​മ​യി​ലെ മ​ണി​മാ​ര​ൻ ത​ന്ന​ത് പ​ണ​മ​ല്ല, പൊ​ന്ന​ല്ല എ​ന്ന മ​ച്ചാ​ട്ട് വാ​സ​ന്തി പാ​ടി​യ പാ​ട്ട് അ​ന്ന​ത്തെ സൂ​പ്പ​ര്‍ ഹി​റ്റാ​യി​രു​ന്നു. ബാ​ബു​രാ​ജി​ന്‍റെ ആ​ദ്യ സി​നി​മ മി​ന്നാ​മി​നു​ങ്ങി​ലെ ആ​ദ്യ പാ​ട്ടും പാ​ടി​യ​തും വാ​സ​ന്തി​യാ​ണ്.

മീ​ശ മാ​ധ​വ​നി​ലും മ​ച്ചാ​ട്ട് വാ​സ​ന്തി പാ​ടി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പെ​ട്ട് പൂ​ര്‍​ണ്ണ​മാ​യും കി​ട​പ്പി​ലാ​യ വാ​സ​ന്തി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.