പാ​ല​ക്കാ​ട്: കൂ​റ്റ​നാ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് വെ​ട്ടേ​റ്റു. ഉ​ത്ത൪​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ൻ, വി​ശാ​ൽ, സു​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​പി സ്വ​ദേ​ശി നീ​ര​ജ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ യു​പി സ്വ​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ്ര​തി കൈ​യി​ലു​ണ്ടാ​യി​രു​ന്ന വ​ടി​വാ​ളു​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ളോ​ളം തൊ​ഴി​ലാ​ളി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഇ​ട​പെ​ടാ​നെ​ത്തി​യ നാ​ട്ടു​കാ൪​ക്കു നേ​രെ​യും പ്ര​തി വ​ടി​വാ​ൾ വീ​ശി. തു​ട​ർ​ന്ന് ചാ​ലി​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക് അ​യ​വ് വ​രു​ത്തി​യ​ത്.