ഇ​സ്ലാ​മാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റു​ക​ൾ​ക്കു​ള്ള പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഷാ​ൻ മ​സൂ​ദ് നാ​യ​ക​നാ​യ 16 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ബാ​ബ​ർ അ​സം, ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി, ന​സീം ഷാ ​എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി.

യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ചി​ല​താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ടെ​സ്റ്റ് 15ന് ​മു​ൾ​ട്ടാ​നി​ലും മൂ​ന്നാം ടെ​സ്റ്റ് 24 മു​ത​ൽ റാ​വ​ൽ​പി​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ഇം​ഗ്ല​ണ്ട് 1-0 മു​ന്നി​ലാ​ണ്.

ടീം ​പാ​ക്കി​സ്ഥാ​ൻ : ഷാ​ൻ മ​സൂ​ദ് (ക്യാ​പ്റ്റ​ൻ), സൗ​ദ് ഷ​ക്കീ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), ആ​മി​ർ ജ​മാ​ൽ, അ​ബ്ദു​ള്ള ഷെ​ഫീ​ക്ക്, ഹ​സീ​ബു​ള്ളാ​ഹ് (വി​ക്ക​റ്റ് കീ​പ്പ​ർ), ക​മ്രാ​ൻ ഗു​ലാം, മെ​ഹ്റാ​ൻ മും​താ​സ്, മി​ർ ഹം​സ, മു​ഹ​മ്മ​ദ് അ​ലി, മു​ഹ​മ്മ​ദ് ഹു​രൈ​ര, മു​ഹ​മ്മ​ദ് റി​സ്വാ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), നോ​മ​ൻ അ​ലി, സ​യീം ആ​യു​ബ്, സ​ജി​ദ് ഖാ​ൻ, സ​ൽ​മാ​ൻ അ​ലി ആ​ഗ, സാ​ഹി​ദ് മെ​ഹ്മൂ​ദ്.