തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ട​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം സു​നി​ൽ​കു​മാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​ക്ക് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 24/4 അ​നു​സ​രി​ച്ചു​ള്ള ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള രേ​ഖ​യാ​യി പ​രി​ഗ​ണി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​ന്ന കാ​ര്യം സം​ഘ​ട​ന​യു​മാ​യും നി​യ​മ വി​ദ​ഗ്ധ​രു​മാ​യും ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും.

ആ​ഭ്യ​ന്ത​ര​മാ​യി ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​താ​ണെ​ങ്കി​ൽ മ​റ​ച്ചു വ​യ്ക്കു​ന്ന​തി​ൽ പ​രാ​തി​യി​ല്ല. വി​ശ്വാ​സ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ആ​യ​തി​നാ​ലാ​കും സ​ർ​ക്കാ​ർ മ​റ​ച്ചു വ​യ്ക്കു​ന്ന​ത്. പ​ക്ഷെ ജ​ന​ങ്ങ​ൾ അ​റി​യേ​ണ്ട​ത് പു​റ​ത്തു വി​ട​ണ​മെ​ന്ന് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.