കോ​ട്ട​യം: വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ഒ​രു ക​റ​ക്ക് ക​മ്പ​നി​യാ​ണെ​ന്ന് ഷോ​ൺ ജോ​ർ​ജ്. വീ​ണ വി​ജ​യ​ൻ ഒ​രു ഫാ​ക്ട​ർ അ​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ, റി​യാ​സി​ന്‍റെ ഭാ​ര്യ എ​ന്നീ നി​ല​യി​ൽ ആ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക​ട​ക്കം അ​ന്വേ​ഷ​ണം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ മൊ​ഴി​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഷോ​ണി​ന്‍റെ പ്ര​തി​ക​ര​ണം. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് ന​ന്നാ​യി ഗൃ​ഹ​പാ​ഠം ചെ​യ്തി​ട്ടാ​ണെ​ന്നും ഷോ​ൺ പ​റ​ഞ്ഞു.

ഈ ​കേ​സ് എ​വി​ടെ​യെ​ത്തു​മെ​ന്ന​തി​ന്‍റെ ന​ല്ല ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ത​ന്നെ ശു​ഭ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു​വെ​ന്നും ഷോ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.