ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ബാ​ബ സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​കം മ​ഹാ​രാ​ഷ്ട്ര​യി​ലെ ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​യെ തു​റ​ന്നു​കാ​ട്ടു​ന്നു​വെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ബാ​ബ സി​ദ്ദി​ഖി​ന്‍റെ ദാ​രു​ണ​മാ​യ വി​യോ​ഗം ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ദുഃ​ഖ​ക​ര​വു​മാ​ണ്. ഈ ​ദു​ഷ്ക​ര​മാ​യ സ​മ​യ​ത്ത് ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണെ​ന്നും രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ബാ​ബ സി​ദ്ദി​ഖ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.