കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ല​വി​ളി ന​ട​ത്തി​യ​തി​നും മ​ത​സ്പ​ര്‍​ദ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യി​രു​ന്നു സം​ഭ​വം.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് കൊ​യി​ലാ​ണ്ടി കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും മു​സ്ലിം യൂ​ത്ത് ലീ​ഗി​ന്‍റെ​യും കെ​എ​സ്‌​യു​വി​ന്‍റെ​യും എം​എ​സ്എ​ഫി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​യു​സി, ജ​ന​റ​ല്‍ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്ക് കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചി​രു​ന്നു. എ​സ്എ​ഫ്ഐ​യു​ടെ കു​ത്ത​ക​യാ​യി​രു​ന്ന കോ​ള​ജി​ല്‍ കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് സ​ഖ്യം വി​ജ​യി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​ത്.