കൊ​ച്ചി: പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും ത​ന്നെ പി​ന്തു​ട​രു​ന്നെ​ന്ന ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി. നി​ല​വി​ൽ നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

ത​ന്നെ​യും മ​ക​നെ​യും മാ​ധ്യ​മ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്നു​വെ​ന്ന് കാ​ട്ടി​യാ​ണ് സി​ദ്ദി​ഖ് പ​രാ​തി ന​ൽ​കി​യ​ത്. ത​ന്‍റെ നീ​ക്ക​ങ്ങ​ള്‍ എ​പ്പോ​ഴും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ത​ന്‍റെ വാ​ഹ​ന​ത്തെ എ​പ്പോ​ഴും പോ​ലീ​സ് പി​ന്തു​ട​രു​ന്നു.

താ​ൻ അ​ഭി​ഭാ​ഷ​ക​നെ ര​ഹ​സ്യ​മാ​യി കാ​ണാ​ൻ പോ​യ​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ൾ അ​വി​ടെ​യെ​ത്തി. പോ​ലീ​സാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.