ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ജി​ന്ദ് ജി​ല്ല​യി​ലെ ദേ​വേ​രാ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള അ​ജ്മീ​റി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ കൂ​ടി​യാ​ണ് ഇ​യാ​ൾ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ അ​ജ്മീ​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി ജി​ന്ദ് പോ​ലീ​സ് സൂ​പ്ര​ണ്ട് സു​മി​ത് കു​മാ​ർ പ​റ​ഞ്ഞു.

വി​ഷ​യം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ജ്മീ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.