മൂം​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി ബാ​ബ സി​ദ്ധി​ഖി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. മും​ബൈ ബാ​ന്ധ്ര​യി​ൽ​വ​ച്ച് കാ​റി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വെ​ടി​യേ​റ്റ ഉ​ട​ൻ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ര​വ​ധി ത​വ​ണ വെ​ടി​യേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ൻ​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം നേ​താ​വാണ് അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് പ്രവർത്തകനായി ആ​രം​ഭി​ച്ച അ​ദ്ദേ​ഹം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് വി​ട്ട് എ​ൻ​സി​പി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തേ​ക്ക് ചേ​ക്കേ​റി​യ​ത്.