മ​ല​പ്പു​റം: എ​സ്എ​ഫ്ഐ​ക്ക് എ​തി​രേ കൊ​ല​വി​ളി​യു​മാ​യി കെ​എ​സ്‌​യു നേ​താ​വ്. കെ​എ​സ്‍​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ണ്ണ​ൻ ന​മ്പ്യാ​ർ ആ​ണ് ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വ​ള​യം​കു​ളം അ​സ​ബ കോ​ളജി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് നേ​താ​വി​ന്‍റെ കൊ​ല​വി​ളി. കാ​ല് ത​ല്ലി​യൊ​ടി​ക്കു​മെ​ന്നാ​ണ് ഇ​യാ​ളു​ടെ ഭീ​ഷ​ണി.

വെ​ല്ലു​വി​ളി​യ​ല്ല, താ​ക്കീ​താ​ണ്. പ​ഠി​ക്കാ​ൻ വ​ന്നാ​ൽ പ​ഠി​ച്ച് പോ​ണം. അ​ല്ലെ​ങ്കി​ൽ കാ​ല് ഞാ​ൻ ത​ല്ലി​യൊ​ടി​ക്കും എ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. പ്ര​സം​ഗ​ത്തി​ൽ നേ​താ​വ് അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തു​ന്നു​ണ്ട്.