പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശോ​ഭ സു​രേ​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യി​ലെ ഒ​രു വി​ഭാ​ഗം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചു. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യ്ക്കാ​ണ് ക​ത്ത​യ​ച്ച​ത്.

സി. ​കൃ​ഷ്ണ​കു​മാ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. കൃ​ഷ്ണ​കു​മാ​ർ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ പൊ​തു​തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു. വോ​ട്ട് നേ​ടു​ന്ന​തി​നേ​ക്കാ​ൾ പ​ണ​മു​ണ്ടാ​ക്കാ​നാ​ണ് കൃ​ഷ്ണ​കു​മാ​റി​ന് താ​ത്പ​ര്യ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​രോ​പ​ണം.

എ​ന്നാ​ൽ ശോ​ഭ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ ഈ​ഴ​വ വോ​ട്ടു​ക​ൾ നേ​ടാ​നാ​കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. പാ​ല​ക്കാ​ട്ടെ ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​ക്ഷ​മാ​ണ് ന​ദ്ദ​യ്ക്ക് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യ​ത്.