തി​രു​വ​ന​ന്ത​പു​രം: ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അ​രു​വി​ക്ക​ര മു​ള​യ​റ സ്വ​ദേ​ശി സു​ശീ​ല​യാ​ണ് മ​രി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ട​ന്ന​ല്‍ കു​ത്തി ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ശീ​ല മ​രി​ച്ച​ത്.

അ​രു​വി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഭ​ഗ​വ​തി​പു​രം വാ​ര്‍​ഡി​ല്‍ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സു​ശീ​ല ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ​ത്.

കാ​ട് വെ​ട്ടി​തെ​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ന്ന​ല്‍ കൂ​ട്ടം ഇ​ള​കി തൊ​ഴി​ലാ​ളി​ക​ളെ കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ​ത്ത് പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ബാ​ക്കി​യു​ള്ള​വ​ര്‍ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു.