കൊ​ച്ചി: മൂ​ന്ന​ര‌ വ​യ​സു​കാ​ര​നെ അ​ധ്യാ​പി​ക ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ലേ ​സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. മ​ട്ടാ​ഞ്ചേ​രി സ​മാ​ർ​ട് കി​ഡ്സ് പ്ലേ ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത പ്ലേ ​സ്കൂ​ളാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വും കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​വും അ​നു​സ​രി​ച്ചാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. .

ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പി​ക ആ​ന​വാ​തി​ൽ സ്വ​ദേ​ശി സീ​താ​ല​ക്ഷ്മി​യെ (35) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.