ഉ​പ്പു​ത​റ: ഇ​ടു​ക്കി ഉ​പ്പു​ത​റ​യി​ൽ അ​യ​ൽ​വാ​സി​ക​ൾ മ​ർ​ദ്ദി​ച്ച യു​വാ​വ് മ​രി​ച്ചു. മാ​ട്ടു​ത്താ​വ​ളം മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി ജ​നീ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് യു​വാ​വി​ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

അ​യ​ൽ​വാ​സി​ക​ളാ​യ ബി​ബി​ൻ, മാ​താ​വ് എ​ൽ​സ​മ്മ എ​ന്നി​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളാ​ണ് മ​ർ​ദ്ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

നേ​ര​ത്തെ​യും ജ​നീ​ഷി​ന്‍റെ കു​ടും​ബ​വും അ​യ​ൽ​വാ​സി​യാ​യ ബി​ബി​ന്‍റെ കു​ടും​ബ​വും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ജ​നീ​ഷ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ബി​ബി​ന്‍റെ കു​ടും​ബം ആ​രോ​പ​ണം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​നീ​ഷി​ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്.