ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ
Saturday, October 12, 2024 7:45 AM IST
ആലപ്പുഴ: ഓൺലൈൻ വഴി മാവേലിക്കര സ്വദേശിനിയുടെ പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ചെന്നൈ തിരുവള്ളൂർ സ്വദേശി ഭരത്കുമാർ (32) ആണ് അറസ്റ്റിലായത്.
ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്. പേഴ്സണൽ ലോൺ തരാമെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി 64000 രൂപ തട്ടിയെടുത്ത കേസിൽ ആണ് പ്രതിയെ പിടികൂടിയത്.
കേസിൽ തമിഴ്നാട് സ്വദേശികളായ മുത്തുരാജ്,ക്രിസ്റ്റഫർ, രാമപ്രസാദ് എന്നിവരെ നേരത്തെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.