തൊ​ടു​പു​ഴ: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ടു​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ടു​ക്കി തൊ​മ്മ​ന്‍​കു​ത്ത് ആ​ന​ചാ​ടി കു​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് പു​ഴ​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് മ​ല മു​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് എ​ത്തി​യ​ത്. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ സ​മീ​പ​ത്തെ പാ​റ​യു​ടെ മു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ 15 സ​ഞ്ചാ​രി​ക​ളെ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.