ചെ​ന്നൈ: തി​രു​വ​ള്ളൂ​വ​ർ ക​വ​രൈ​പേ​ട്ട​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ള​യാ​ഴ്ച രാ​ത്രി 8.20 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​തി​മൂ​ന്ന് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റു​ക​യും മൂന്നു കോ​ച്ചു​ക​ൾ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തു.

മൈ​സൂ​ർ - ദ​ർ​ബാം​ഗ ഭാ​ഗ​മ​തി എ​ക്സ്പ്ര​സ് ട്രെ​യി​ൻ (12578) നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കു ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റെ​യി​ൽ​വേ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.

തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ - ഗു​മ്മി​ടി​പൂ​ണ്ടി പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ആ​ര​ക്കോ​ണ​ത്തു​നി​ന്നും 30 അം​ഗ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി.

യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍: 04425354151, 04424354995.