പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സി​ൽ സ്ത്രീ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. പു​തു​ക്കോ​ട് കാ​ര​പൊ​റ്റ മാ​ട്ടു​വ​ഴി സ്വ​ദേ​ശി മ​ഥ​ൻ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് രാ​വി​ലെ 11ഓ​ടെ കാ​ര​പ്പൊ​റ്റ വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന തൃ​ശൂ​ർ- പ​ഴ​യ​ന്നൂ​ർ സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി, ഇ​ട​യ്ക്ക് ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് സ്ത്രീ​യെ വെ​ട്ടു​ക​യാ​യി​രു​ന്നു.

പു​തു​ക്കോ​ട് അ​ഞ്ച്മു​റി സ്വ​ദേ​ശി ഷ​മീ​റ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മു​ൻ വൈ​രാ​ഗ്യ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.