കോ​ഴി​ക്കോ​ട്: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഓ​ട്ടോ ഡ്രൈ​വ​റെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

രാ​വി​ലെ 7:30 ഓ​ടെ ചെ​ങ്ങോ​ട്ടു​കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യും എ​തി​രെ വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ർ മ​ഹ്‌​മൂ​ദ് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്ന വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ഭാ​ഗം മു​റി​ച്ചു​മാ​റ്റി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.