കുറഞ്ഞതെല്ലാം ഒറ്റയടിക്ക് തിരിച്ചുകയറി; പവന് കൂടിയത് 560 രൂപ
Friday, October 11, 2024 11:03 AM IST
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വര്‍ണവില. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, സ്വർണവില പവന് 56,760 രൂപയിലും ഗ്രാമിന് 7,095 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വർധിച്ച് 5,870 രൂപയിലും പവന് 520 രൂപ വർധിച്ച് 46,960 രൂപയിലുമെത്തി.
ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56,400 ആയിരുന്നു. രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 രൂപയിലെത്തി. തുടർന്ന് മൂന്നിന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 രൂപയെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റിക്കാര്‍ഡിട്ടിരുന്നു. തുടർന്ന് 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ രണ്ടുദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച താഴേക്കുപോയത്. ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്.
അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടു രൂപ കൂടി 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.