ഇ​ടു​ക്കി: മു​ന്‍ മ​ന്ത്രി​യും ഉ​ടു​മ്പ​ന്‍​ചോ​ല എം​എ​ല്‍​എ​യു​മാ​യ എം.​എം.മ​ണി​യു​ടെ ഗ​ണ്‍​മാന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന സ്റ്റോ​ര്‍ റൂ​മി​ല്‍ തീ​പി​ടി​ച്ചു. മ​ണി​യു​ടെ ഗ​ണ്‍​മാ​നാ​യ അ​ല്‍​ഫോ​ന്‍​സി​ന്‍റെ ഇ​ര​ട്ട​യാ​ര്‍ നാ​ലു​മു​ക്കി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്റ്റോ​ര്‍ റൂ​മി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്.

അ​ല്‍​ഫോ​ന്‍​സും കു​ടും​ബ​വും പി​താ​വ് ജോ​സ​ഫി​നൊ​പ്പം ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ അ​ല്‍​ഫോ​ന്‍​സ് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. റ​ബ​ര്‍ ഷീ​റ്റ് ഉ​ണ​ങ്ങു​ന്ന​തി​നി​ടെ പു​ക​പ്പു​ര​യി​ല്‍ നി​ന്നും തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വ്യാ​ഴാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്റ്റോ​ര്‍ റൂ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​യ വീ​ടി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​ഞ്ച​ര​ക്ക് ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.