കൊ​ച്ചി: പ്ലേ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ധ്യാ​പി​ക​യെ പി​രി​ച്ചു​വി​ട്ടു. മ​ട്ടാ​ഞ്ചേ​രി​യി​ലെ സ്മാ​ർ​ട്ട് കി​ഡ് എ​ന്ന പ്ലേ ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക സീ​താ​ല​ക്ഷ്മി​യെ ആ​ണ് പി​രി​ച്ച് വി​ട്ട​ത്.

ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് സീ​താ​ല​ക്ഷ്മി​യെ അ​റ​സ്റ്റ് ചെ​യ്തിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ ഉ​ത്ത​രം പ​റ​യാ​ത്ത​തി​നാ​ലാ​ണ് അ​ധ്യാ​പി​ക കു​ട്ടി​യെ മ​ർ​ദി​ച്ച​ത്.

ര​ണ്ടു​മാ​സം മു​ൻ​പാ​ണ് സീ​താ​ല​ക്ഷ്മി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ധ്യാ​പി​ക പ​ല​ത​വ​ണ പു​റ​ത്ത് അ​ടി​ച്ചെ​ന്ന് കു​ട്ടി പ​റ​ഞ്ഞു.