കോ​ഴി​ക്കോ​ട്: മാ​വൂ​ർ പെ​രു​വ​യ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പെ​രു​വ​യ​ൽ ചി​റ്റാ​രി​ക്കു​ഴി​യി​ൽ കൃ​ഷ്ണ​ൻകു​ട്ടി​യു​ടെ മ​ക​ൻ അ​ഭി​ൻ കൃ​ഷ്ണ(22 ) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഒ​ന്പ​തി​ന് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ൾ വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ കു​ഴി​യു​ടെ സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ൾ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടു.

പി​ന്നാ​ലെ ബൈ​ക്കി​ൽ വ​ന്ന അ​ഭി​ൻ ബ്രേ​ക്ക് ച​വി​ട്ടി​യെ​ങ്കി​ലും റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു. റോ​ഡി​ലേ​ക്ക് വീ​ണ അ​ഭി​ന്‍റെ ത​ല​യി​ൽ എ​തി​ർ​വ​ശ​ത്തു നി​ന്നും വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.