ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ന്നൈ പ​ച്ച​യ്യ​പ്പാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​സി​ഡ​ന്‍​സി കോ​ള​ജ് വി​ദ്യാ​ർ​ഥി സു​ന്ദ​ർ ആ​ണ് മ​രി​ച്ച​ത്.

പ്ര​സി​ഡ​ൻ​സി കോ​ള​ജി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സു​ന്ദ​ർ. മൂ​ർ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ൽ വ​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് രാ​ജീ​വ് ഗാ​ന്ധി ഗ​വ​ൺ​മെ​ന്‍റ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സു​ന്ദ​ർ.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പേ​രെ ചെ​ന്നൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ന്ദ്രു, യു​വ​രാ​ജ്, ഈ​ശ്വ​ർ, ഹ​രി പ്ര​സാ​ദ്, ക​മ​ലേ​ശ്വ​ര​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.