ദു​ബാ​യ്: വ​നി​ത ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 82 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ന് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു. എ​ന്നാ​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ റ​ൺ​സ് മ​ല മ​റി​ക​ട​ക്കാ​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് ക്രീ​സി​ൽ കാ​ലി​ട​റി.

90 റ​ൺ​സ് മാ​ത്ര​മാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് നേ​ടാ​നാ​യ​ത്. 19.5 ഓ​വ​റി​ൽ ശ്രീ​ല​ങ്ക ഓ​ൾ ഔ​ട്ട് ആ​കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി താ​രം ആ​ശ ശോ​ഭ​ന​യും അ​രു​ന്ധ​തി റെ​ഡ്ഡി​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി ല​ങ്ക​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

രേ​ണു​ക താ​ക്കൂ​ര്‍ സിം​ഗ് ര​ണ്ട് വി​ക്ക​റ്റും നേ​ടി. ശ്രീ​ല​ങ്ക​യ്ക്കാ​യി ക​വി​ഷ ദി​ൽ​ഹാ​രി 21 റ​ൺ​സും അ​നു​ഷ്ക സ​ഞ്ജീ​വ​നി 20 റ​ൺ​സും നേ​ടി​യ​പ്പോ​ള്‍ അ​മ കാ​ഞ്ച​ന 19 റ​ൺ​സ് നേ​ടി.