എ​റ​ണാ​കു​ളം: സി​പി​എം പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി പി​രി​ച്ചു​വി​ടും. പൂ​ണി​ത്തു​റ​യി​ലെ കൂ​ട്ട​ത്ത​ല്ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ര​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും മൂ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്കും എ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും.

തൃ​ക്കാ​ക്ക​ര ഏ​രി​യ ക​മ്മി​റ്റിം അം​ഗം വി.​പി. ച​ന്ദ്ര​ൻ അ​ട​ക്കം ആ​റു​പേ​രേ പു​റ​ത്താ​ക്കും. നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ലോ​ക്ക​ൽ സ​മ്മേ​ളനം റ​ദ്ദാ​ക്കി. സ​മ്മേ​ള​നം ന​ട​ത്ത​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും.

മു​വാ​റ്റു​പു​ഴ​യി​ൽ വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ ഏ​രി​യ ക​മ്മ​റ്റി അം​ഗം ജ​യ​പ്ര​കാ​ശി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി.