കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യാ പി​ഴ​വെ​ന്ന് പ​രാ​തി. ഹെ​ർ​ണി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തി​ന് പ​ക​രം ഡോ​ക്ട​ർ മു​റി​ച്ച​ത് കാ​ലി​ലേ​ക്കു​ള്ള ഞ​ര​മ്പാ​ണെ​ന്നാ​ണ് പ​രാ​തി.

കാ​സ​ർ​ഗോ​ഡ് പു​ല്ലൂ​ർ സ്വ​ദേ​ശി ആ​ദി​നാ​ഥി​ന് ആ​ണ് ദു​ര​നു​ഭ​വ​മുണ്ടാ​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​വി​നോ​ദ് കു​മാ​റാ​ണ് കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

അ​ബ​ദ്ധ​ത്തി​ൽ ഞ​ര​മ്പ് മാ​റി മു​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കു​ടും​ബം ഡി​എം​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി.