ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന ഇ​വി​എം ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ. ആ​രോ​പ​ണം ഉ​യ​ർ​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മ​ര​വി​പ്പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഏ​ഴ് എ​ണ്ണം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി. 13 എ​ണ്ണം സം​ബ​ന്ധി​ച്ച പ​രാ​തി കൂ​ടി ന​ൽ​കും. പ​രാ​തി പ​രി​ശോ​ധി​ക്കാ​മെ​ന്നു മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ഹ​രി​യാ​ന​യി​ലെ തോ​ൽ​വി​യി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​നെ ത​ള്ളി സ​ഖ്യ​ക​ക്ഷി​ക​ൾ രംഗത്തെത്തി. അ​മി​ത ആ​ത്മ​വി​ശ്വാ​സം തി​രി​ച്ച​ടി​യാ​യെ​ന്ന് ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റേ വി​ഭാ​ഗം കു​റ്റ​പ്പെ​ടു​ത്തി.