ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ ആ​ശു​പ​ത്രി​യി​ൽ. അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ടാ​റ്റ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

ഇ​തു​വ​രേ ടാ​റ്റ ഗ്രൂ​പ്പ് ഈ ​വി​വ​ര​ത്തി​ൽ പ്ര​തി​ക​ര​ണം ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് ടാ​റ്റ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യമ​ത്തി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത് പ​തി​വ് ചെ​ക്ക​പ്പി​നാ​ണെ​ന്ന് ടാ​റ്റ വി​ശ​ദീ​ക​രി​ച്ചു. ത​നി​ക്ക് പ്രായ സ​മ്പ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.