കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ വി​ചി​ത്ര വാ​ദ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സി​ന് ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ല എ​ന്ന​ത് ശ​രി​യാ​ണെ​ന്ന് മ​ന്ത്രി ഗ​ണേ​ഷ് പ​റ​ഞ്ഞു.

കു​റേ വ​ണ്ടി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഉ​ണ്ട്. എ​ല്ലാ വ​ണ്ടി​ക​ൾ​ക്കും എ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​കം ന​മു​ക്ക് ഇ​ല്ല. അ​ങ്ങ​നെ എ​ടു​ക്ക​ണ്ട എ​ന്ന് കോ​ട​തി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്.

വ​ണ്ടി​ക്ക് വേ​റെ ത​ക​രാ​ർ ഒ​ന്നും ഇ​ല്ല. ഫി​റ്റ്ന​സ് ഉ​ണ്ട്. ബൈ​ക്കി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേ​ക്ക് പോ​യി എ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി കി​ട്ടി​യ റി​പ്പോ​ർ​ട്ട് എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.