ഡ്രൈവറുടെ ഗൂഗിൽ പേ അക്കൗണ്ടിലൂടെ കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ
Wednesday, October 9, 2024 3:45 PM IST
ഇടുക്കി: കൈക്കൂലി ആരോപണത്തിനു പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍. മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെന്ഷന് ഡോ. എല്‍ മനോജ് സ്റ്റേ വാങ്ങിയിരുന്നു.
ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.