തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ന് എ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ അ​രി​താ ബാ​ബു​വി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ അ​രി​ത​യെ സി​ടി സ്കാ​ൻ ചെ​യ്യാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഊ​രി​യ ക​മ്മ​ലും മാ​ല​യു​മാ​ണ് കാ​ണാ​താ​യ​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ബാ​ഗി​ൽ ആ​യി​രു​ന്നു ഒ​ന്ന​ര​പ​വ​നോ​ളം സ്വ​ർ​ണം സൂ​ക്ഷി​ച്ച​ത്. സ്വ​ർ​ണം ന​ഷ്ട​മാ​യ​തി​ൽ ക​ന്‍റോ​ൻ​ന്മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ നി​യ​മ​സ​ഭ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.