വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട അ​ഫ്ഗാ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ.

പ്ര​ത്യേ​ക ഇ​മി​ഗ്ര​ന്‍റ് വി​സ​യി​ൽ 2021ൽ ​യു​എ​സി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ൽ താ​മ​സി​ക്കു​ന്ന ന​സീ​ർ അ​ഹ​മ്മ​ദ് തൗ​ഹെ​ദി (27) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ന​സീ​ർ അ​ഹ​മ്മ​ദ് തൗ​ഹെ​ദി, ഇ​സ്‌​ലാ​മി​ക് സ്‌​റ്റേ​റ്റി​ൽ അം​ഗ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ങ്ങ​നെ ല​ഭി​ക്കു​മെ​ന്നും ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​തെ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​യാ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞ​താ​യും കു​റ്റ​പ​ത്ര​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടാ​തെ ഇ‍​യാ​ൾ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ക്കു​ക​യും വാ​ഷിം​ഗ്ട​ൺ സ്മാ​ര​ക വെ​ബ് കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത് വ​ലി​യ ജ​ന​ക്കൂ​ട്ട​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു​വെ​ന്നും താ​നും പി​ടി​യി​ലാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളും മ​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കിയിട്ടുണ്ട്.