ശ്രീ​ന​ഗ​ർ: ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ലെ ജ​വാ​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലാ​ണ് സം​ഭ​വം.

ര​ണ്ട് ജ​വാ​ന്മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രാ​ളെ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​ൻ ഭീ​ക​ര​ർ​ക്ക് സാ​ധി​ച്ചു​ള്ളു എ​ന്നാ​ണ് വി​വ​രം.

ര​ക്ഷ​പ്പെ​ട്ട സൈ​നി​ക​​ൻ ക്യാ​മ്പ‌ി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ർ​ക്കാ​യി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.