ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി വി​ജ​യി​ച്ചു. കു​ൽ​ഗാം മ​ണ്ഡ​ല​ത്തി​ലാ​ണ് സി​പി​എം വി​ജ​യി​ച്ച​ത്.

ജ​മാ​അ​ത്ത് പി​ന്തു​ണ​യോ​ടെ സാ​യാ​ർ അ​ഹ​മ്മ​ദ് റേ​ഷി​യാ​യി​രു​ന്നു ത​രി​ഗാ​മി​യു​ടെ മു​ഖ്യ എ​തി​രാ​ളി. കു​ൽ​ഗാ​മി​ലെ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്ന് വി​ജ​യ​മു​റ​പ്പി​ച്ച ശേ​ഷം ത​രി​ഗാ​മി പ​റ​ഞ്ഞു.

996, 2002, 2008, 2014 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കു​ൽ​ഗാ​മി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ വി​ജ​യി​ച്ചി​ട്ടു​ള്ള​ത് ത​രി​ഗാ​മി​യാ​ണ്. അ​ഞ്ചാം ജ​യം തേ​ടി​യാ​ണ് ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യ​ത്. 75കാ​ര​നാ​യ ത​രി​ഗാ​മി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ 2019ൽ ​മാ​സ​ങ്ങ​ളോ​ളം ത​രി​ഗാ​മി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.