ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​നാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വൈ​കു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വൈ​കി​പ്പി​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ഫ​ല​ങ്ങ​ൾ സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് മ​ന്ദ​ഗ​തി​യി​ലാ​ക്കു​ക​യാ​ണെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മാ​ന അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മേ​ൽ ബി​ജെ​പി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യാ​ണോ​യെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം തോ​ൽ​ക്കു​മ്പോ​ൾ വോ​ട്ടിം​ഗ് മെ​ഷീ​നെ കു​റ്റം പ​റ​യു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ പ​തി​വ് പ​ല്ല​വി​യെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം. രാ​ഹു​ലി​ന്‍റെ ജാ​തി സെ​ൻ​സെ​സ് ബൂ​മ​റാ​ങ്ങാ​യെ​ന്നും ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ പ​റ​ഞ്ഞു.