ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഇ​ന്ത്യാ സ​ഖ്യം ഭ​ര​ണ​ത്തി​ലേ​ക്ക്. വോ​ട്ടെ​ണ്ണ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ഇ​ന്ത്യാ സ​ഖ്യം 49 സീ​റ്റി​ൽ മു​ന്നി​ലാ​ണ്.

ബി​ജെ​പി 25 സീ​റ്റി​ലും പി​ഡി​പി അ​ഞ്ചു സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ഒ​മ്പ​തു സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ൽ​ഗാ​മി​ൽ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി 1995 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്.

1996, 2002, 2008, 2014 തെ​ര​ഞ്ഞെ​ടു​പ്പു​ക​ലി​ൽ കു​ൽ​ഗാ​മി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ വി​ജ​യി​ച്ചി​ട്ടു​ള്ള​ത് ത​രി​ഗാ​മി​യാ​ണ്. അ​ഞ്ചാം ജ​യം തേ​ടി​യാ​ണ് ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യ​ത്. 75കാ​ര​നാ​യ ത​രി​ഗാ​മി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു കള​ഞ്ഞ 2019ൽ ​മാ​സ​ങ്ങ​ളോ​ളം ത​രി​ഗാ​മി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.