ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം
Tuesday, October 8, 2024 8:09 AM IST
ന്യൂഡൽഹി: ഹരിയാന, ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി.
പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിതുടങ്ങിയത്. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് മുന്നേറുകയാണ്. ഹരിയാനയിൽ കോൺഗ്രസ് എട്ടു സീറ്റിലും ബിജെപി മൂന്നു സീറ്റിലും മുന്നിലാണ്. ജമ്മുകാഷ്മീരിൽ ഇന്ത്യാ മുന്നണി മൂന്നു സീറ്റിലും ബിജെപി ഒരു സീറ്റിലും മുന്നിലാണ്.
ഹരിയാനയിൽ 67.90 ശതമാനം പോളിംഗാണ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായായിരുന്നു ജമ്മു കാഷ്മിരീൽ തെരഞ്ഞെടുപ്പ്. 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.