ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് വ​ൻ സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വി​ദേ​ശി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് പ്ര​വി​ശ്യാ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സി​യ ഉ​ൾ ഹ​സ്സ​ൻ പ​റ​ഞ്ഞു.

ഒ​രു ഓ​യി​ൽ ടാ​ങ്ക​റി​ന് തീ​പി​ടി​ക്കു​ക​യും തു​ട​ർ​ന്ന് മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ഏ​റ്റെ​ടു​ത്തു.