പോലീസുകാർക്കെതിരായ വീട്ടമ്മയുടെ ലൈംഗിക പരാതി; തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
Monday, October 7, 2024 12:38 PM IST
കൊച്ചി : മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, സിഐ വിനോദ് എന്നീ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ലൈംഗിക പരാതിയിൽ കഴമ്പില്ലെന്നും കള്ളപ്പരാതിയാണെന്നും സർക്കാർ ഹൈക്കോടതിയിൽ.
പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസെടുക്കാനുള്ള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുള്ളവ പരിശോധിച്ചു. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗ പരാതി നൽകിയിയിട്ടും പോലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി. പരാതിക്കാരിയുടെ ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.