ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി മരിച്ചു
Saturday, October 5, 2024 10:26 AM IST
കോട്ടയം: പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗി മരിച്ചു. കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്.
പുലർച്ചെ നാലിനായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്പോഴാണ് അപകടം.
പൊന്‍കുന്നത്ത് പിപി റോഡിലുള്ള വീട്ടിലേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. വീടിന്റെ ഭിത്തി തകർന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു.