നേപ്പാൾ പ്രളയം: മരണസംഖ്യ ഉയരുന്നു
Saturday, October 5, 2024 4:39 AM IST
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 236 ആയി. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. 173 പേർക്കു പരിക്കേറ്റു. അനവധി റോഡുകളും പാലങ്ങളും തകർന്നു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും നശിച്ചു.
1100 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 20 ജലവൈദ്യുത പ്ലാന്റുകൾക്ക് പ്രളയത്തിൽ സാരമായ കേടുപാടുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്കു കാരണമായത്. കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞൊഴുകുകയാണ്.
നാലായിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയെന്നു പ്രധാനമന്ത്രി കെ.പി. ശർമ ഒലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.