ഷാംഗ്ഹായി ഉച്ചകോടി; എസ്.ജയശങ്കർ പാക്കിസ്ഥാനിലേക്ക്
Friday, October 4, 2024 5:19 PM IST
ന്യൂഡൽഹി : ഷാംഗ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാക്കിസ്ഥാനിലേക്ക്. ഇസ്ലാമാബാദിൽ 15,16 തീയതികളിലാണ് എസ്സിഒ യോഗം നടക്കുക.
യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം സെപ്റ്റംബർ 30 ന് പാക്കിസ്ഥാനിലേക്ക് പോകും. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001ൽ ഷാംഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ സ്ഥാപിച്ചത്.
2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരാംഗങ്ങളായത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയെക്കുറിച്ച് ജയശങ്കർ തുറന്നടിച്ചിരുന്നു.