മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രി ഹര്ഷവര്ധന് ശരദ് പവാര്‍ പക്ഷത്തേക്ക്
Friday, October 4, 2024 5:06 PM IST
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി. മുൻ മന്ത്രി ഹര്ഷവര്ധന് പാട്ടീല്‍ ശരദ് പവാര്‍ വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
തന്നെ അനുകൂലിക്കുന്നവരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഈ തീരുമാനമെന്ന് ഹര്ഷവര്ധന് പാട്ടീല്‍ പറഞ്ഞു. ഇന്ദാപൂര് മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ദാപൂരില്‍ നിന്ന് നേരത്തെ നാലുതവണ പാട്ടീല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ബിജെപി സഖ്യകക്ഷിയായ എന്‍സിപിയാണ് ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നത്.