എൽഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണച്ച് ബിജെപി; യുഡിഎഫിന് ഭരണം നഷ്ടമായി
Friday, October 4, 2024 1:08 PM IST
തിരുവനന്തപുരം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ വെന്പായം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി. പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
നിലവിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് വെമ്പായം ഗ്രാമ പഞ്ചായത്തിലെ കക്ഷി നില. രാവിലെ അവിശ്വാസ പ്രമേയത്തിന്മേല് നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് വോട്ടിനിട്ടത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയിൽനിന്നു യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും വിട്ടുനിന്നു. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തു. തുടര്‍ന്നാണ് അവിശ്വാസം പാസായത്.