കൊ​ച്ചി: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​നാ​യു​ള്ള സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. കൊ​ച്ചി തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലെ ഭാ​ര​ത​മാ​താ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​മാ​ണ് പ​ഠ​നം ന​​ട​ത്തു​ന്ന​ത്. 15 പേ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സെ​പ്റ്റം​ബ​ർ പ​ത്തി​നാ​ണ് ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പി​നും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നു​മു​ള്ള പു​തി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ ഇ​റ​ക്കി​യ​ത്. 2023 ജ​നു​വ​രി 23ന് ​ഇ​റ​ക്കി​യ പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യാ​ണു സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന​ത്തി​ലെ​യും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ ഏ​ജ​ൻ​സി​യെ നി​ശ്ച​യി​ച്ച​തി​ലെ​യും പി​ഴ​വു ചൂ​ണ്ടി​ക്കാ​ട്ടി അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ ഉ​ട​മ​ക​ളാ​യ ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​നു കീ​ഴി​ലു​ള്ള ട്ര​സ്റ്റാ​ണ് അ​യ​ന.