നാദാപുരം ഷിബിന്‍ വധം: എട്ടുപ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി
Friday, October 4, 2024 11:53 AM IST
കൊച്ചി: നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിൻ കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്ന് മുതല്‍ ആറ് വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. പ്രതികൾ 15ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് ശിക്ഷ വിധിക്കും.
മുസ്ലിം ലീഗ് പ്രവര്‍ത്തകരടക്കമുള്ള 17 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ വെറുതെ വിട്ടത്.
2015 ജനുവരി 22നാണ് ഷിബിൻ കൊലപ്പെട്ടത്. കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന് മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.