താമരശേരി ചുരത്തിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം
Thursday, October 3, 2024 11:51 PM IST
കോഴിക്കോട്: അറ്റകുറ്റ പണി നടക്കുന്നതിനാൽ താമരശേരി ചുരത്തിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഏഴാം തീയതി മുതൽ 11 വരെയാണ് നിയന്ത്രണം.
ദേശീയ പാത 755ന്റെ ഭാഗമായ കോഴിക്കോട് - കൊല്ലങ്ങൽ റോഡിലാണ് അറ്റകുറ്റ പണി. ഇതിന്റെ ഭാഗമായി ചുരത്തിലെ രണ്ട്, നാല് വളവുകളിൽ താഴ്ന്നു പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്ന പ്രവൃത്തികൾ നടക്കും.
ആറ്, ഏഴ്, എട്ട് വളവുകളിലെ കുഴി അടയ്ക്കലും ഈ ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ പകൽ സമയത്തായിരിക്കും നിയന്ത്രണമെന്നു ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വ്യക്തമാക്കി.