കൊ​ച്ചി: ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ന​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. യൂ​ട്യൂ​ബി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ​ര​മാ​യി സം​സാ​രി​ച്ചെ​ന്ന ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​ക്കെ​തി​രെ കൊ​ച്ചി സൈ​ബ​ർ പോ​ലീ​സാ​ണ്‌ കേ​സെ​ടു​ത്ത​ത്. മു​കേ​ഷ് അ​ട​ക്ക​മു​ള്ള ന​ട​ന്മാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി​യാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​നെ​തി​രെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്.

2007 ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ൽ വ​ച്ച് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.